Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂൾ സംഭാവന നൽകി


ബാനം: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂൾ സംഭാവന നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേർന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എ പ്രധാനധ്യാപിക സി.കോമളവല്ലിയിൽ നിന്നും തുക സ്വീകരിച്ചു. വിവിധ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.


No comments