പഴയ 1000 രൂപ മാറ്റിയെടുക്കൽ ബിസിനസ്സിൽ പങ്കാളിയാക്കാം എന്നും പറഞ്ഞ് പള്ളിക്കര സ്വദേശിയുടെ 57 ലക്ഷം രൂപ തട്ടിയെടുത്തു
ബേക്കൽ :പഴയ ആയിരം രൂപ മാറ്റിയെടുക്കുന്ന ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും57 ലക്ഷം തട്ടിയെടുത്തു. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയിൽ അബൂബക്കറിന്റെ മകൻ ഇബ്രാഹിം ബാദുഷ (33) ആണ് തട്ടിപ്പിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹദ്ദാദ് നഗറിലെ സമീർ കോട്ടപ്പുറം ഷെരീഫ്, ഗിരി കൈലാസ് എന്നിവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കഴിഞ്ഞവർഷം ജനുവരി 15 നും ഓഗസ്റ്റ് 30നും ഇടയിലാണ് പ്രതികൾ ഇബ്രാഹിം നിന്നും പണം വാങ്ങിയത് എന്നാൽ പിന്നീട് ബിസിനസ്സിൽ പങ്കാളിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചു എന്നാണ് കേസ്.
No comments