പരപ്പ ശ്രീ തളിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശനകർമ്മം നടന്നു
പരപ്പ : ശ്രീ തളിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ നോട്ടീസ് പ്രകാശനകർമ്മം പരപ്പ ശ്രീ തളീക്ഷേത്രത്തിൽ വെച്ചു നടന്നു. ഗോകുലാദ്ധ്യാപകൻ കരിച്ചേരി കുഞ്ഞമ്പു നായർ,ആഘോഷപ്രമുഖ് ഹരികൃഷ്ണൻ കെ എന്നിവർ ചേർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നീലമന രാജേഷ് നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ആദ്യ സംഭാവന പി പി ജയൻ മാസ്റ്റർ, വി എൻ രാജേഷ് നമ്പൂതിരി, കെ ദാമോദരൻ മാസ്റ്റർ എന്നിവരിൽ നിന്നും ആഘോഷകമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി മറ്റു ആഘോഷകമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
No comments