Breaking News

സ്‌ട്രെച്ചറുകളും ബോഡി ബാഗുകളും നൽകി കാസറഗോഡ് IMA


കാസറഗോഡ് :  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 20 ബോഡി ബാഗുകളും 2 സ്‌ട്രെച്ചറുകളും കാസറഗോഡ് പോലീസിന് കൈമാറി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാസറഗോഡ് ഘടകം. ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി IPS, അഡീഷണൽ SP പി ബാലകൃഷ്ണൻ നായർ എന്നിവർക്ക് ജില്ലാ പോലീസ് ഓഫീസിൽ എത്തിയാണ് കൈമാറിയത്. 

IMA കാസറഗോഡ് പ്രസിഡന്റ്‌ Dr. ജിതേന്ദ്ര റായ്, ട്രഷറർ Dr. കാസിം, മുൻ പ്രസിഡന്റ്‌ ഗണേഷ് മയ്യ, എക്സിക്യൂട്ടീവ് മെമ്പർ Dr. സുരേഷ് മല്ല്യ എന്നിവർ ചേർന്നാണ് സ്‌ട്രെച്ചറുകളും ബോഡി ബാഗുകളും കൈമാറിയത്.

No comments