Breaking News

വയനാടിന് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ് : ആന്ദോള യൂണിറ്റ് 20000 രൂപ കൈമാറി


കരിന്തളം: : വയനാട് ചൂരൽമല ഉരുൾ പൊട്ടലിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട ദുരിത ബാധിതർക്കായി ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന 25 സ്നേഹ വീടുകൾക്കായുള്ള ആദ്യ ഗഡുവായി അണ്ടോൾ യൂണിറ്റ് സിമന്റ്‌ ചലഞ്ചിലൂടെ ഒരു ദിവസം കൊണ്ട് സമാഹരിച്ച 40 ചാക്ക് സിമന്റിന്റെ തുക 20000 രൂപ മേഖല പ്രസിഡന്റ് സി സൂരജിന് കൈമാറി. മേഖല സെക്രട്ടറി സച്ചിൻ ഒ എം സംസാരിച്ചു.യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഞ്ജന, ശിൽപ, സനില, ശ്യാം മോഹൻ, നവനീത്, വിനീത, സന്ധ്യ, മഞ്ജിമ എന്നിവർ നേതൃത്വം നൽകി.

No comments