ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്ക്കും ആട്ടത്തിനാണ് ദേശീയ അവാർഡ്. ചിത്രസംയോജനത്തിനും ആട്ടത്തിന് ദേശീയ അവാർഡുണ്ട്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡും നേടിയപ്പോൾ മാളികപ്പുറത്തിലെ ശ്രീപദഥ് ബാലതാരമായും നടിയായി നിത്യാ മേനനും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പുരസ്കാരങ്ങൾ
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) നൃത്തസംവിധാനം - ജാനി, സതീഷ് (തിരുചിത്രമ്പലം) ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ
നവാഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ
തെലുങ്ക് ചിത്രം - കാർത്തികേയ 2
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
മികച്ച ഗായകൻ അരിജിത് സിംഗ്
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ
No comments