കർക്കിടക വാവിന് പിതൃതർപ്പണത്തിനായി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആയിരങ്ങൾ എത്തി
ബേക്കൽ : കർക്കിടകവാവ് ദിനത്തിൽ പിതൃതർപ്പണം നടത്താനായി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ഈ വർഷവും ആയിരങ്ങൾ എത്തി. അതിരാവിലെ മുതൽ തന്നെ ക്ഷേത്രത്തിനകത്തും പുറത്തും വിശ്വാസികളുടെ നീണ്ടനിര ദൃശ്യമായി മേൽശാന്തി നവീൻ ചന്ദ്ര കാർത്തായയുടെ നേതൃത്വത്തിൽ ഇരുപതോളം പുരോഹിതന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പതിവിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഒരുക്കിയ പന്തലിലാണ് ഇത്തവണ ബലി തർപ്പണ ചടങ്ങുകൾ നടന്നത്
No comments