കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം പന്നിത്തടത്ത് നടന്നു
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം പന്നിത്തടത്ത് വെച്ച് നടന്നു. രമണി രവിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു, മെമ്പർമാരായ സന്ധ്യാരാജൻ, രമ്യ, എം ബി രാഘവൻ, വിനോദ് പന്നിത്തടം, ബീന രാജൻ എന്നിവർ സംസാരിച്ചു യോഗത്തിൽ സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ് ജേതാവ് ചന്ദ്രു വെള്ളരിക്കുണ്ട്. ഐഐടി ബിലായിൽ പിഎച്ച്ഡി നേടിയ ഡോക്ടർ അസ്കർ കാരാട്ട് , വാർഡ് തലത്തിൽ ഹരിതകർമ്മ സേനയിലെ പ്രവർത്തകരായ പാത്തൂഞ്ഞി, സുനിത കാരാട്ട് , കുടുംബശ്രീ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മാർഗംകളിയിൽ പങ്കെടുത്ത ജാൻസി, ലില്ലികുട്ടി എന്നിവരെ യോഗത്തിൽ വച്ച് അനുമോദിച്ചു തങ്കമണി രാമകൃഷ്ണൻ സ്വാഗതവും ലില്ലികുട്ടി സാബു നന്ദിയും രേഖപ്പെടുത്തി.
No comments