കമ്മാടം ഗവ.ജി.എൽ.പി സ്കൂളിൽ കുട്ടികൾ ചെറിയ സമ്പാദ്യങ്ങൾ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ വയനാട് ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
കമ്മാടം ഗവ.ജി.എൽ.പി സ്കൂൾ കുട്ടികൾ ചെറിയ സമ്പാദ്യങ്ങൾ സമാഹരിച്ച് മുഖ്യമന്ത്രിയുടെ വയനാട് ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയത തുക കുട്ടികളുടെ കൈയ്യിൽ നിന്നും വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽ ദാർ മുരളി പി.വി ഏറ്റു വാങ്ങി കുട്ടികളെ ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ജെയിംസ് മാരൂർ അധ്യക്ഷത വഹിച്ചു. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. , ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രത്നാകരൻ റ്റി.പി , ഡെപ്യൂട്ടി തഹസിൽദാർ രമേശൻ, പ്രധാനാധ്യാപിക മിനി ജോസഫ്,അധ്യാപകൻ മോഹനൻ,എം.പി.റ്റി.എ പ്രസിഡന്റ് സുബിന,പി.റ്റി.എ വൈസ് പ്രസിഡന്റ് , സുരേഷ് സ്കൂൾ ലീഡർ കുമാരി നജ ഫാത്തിമ, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സ്വപ്ന കെ.പി നന്ദിയും പറഞ്ഞു.
No comments