ഒന്നര ഏക്കറിൽ ചെണ്ടുമല്ലി പൂക്കളുടെ വസന്തം തീർത്ത് കാലിച്ചാനടുക്കത്തെ രാഹുൽ
കാലിച്ചാനടുക്കം : മനസ്സിനും കണ്ണിനും കുളിരേകുന്ന പൂക്കളെ കൃഷി ചെയ്ത് ഓണവിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കാലിച്ചാനടുക്കം സ്വദേശിയായ വെബ് ഡെവലപ്പര്‍ രാഹുല്‍ രവീന്ദ്രന്‍. ഒന്നരയേക്കറോളം സ്ഥലത്താണ് ഈ 30 കാരന്‍ ഓറഞ്ചിലും മഞ്ഞയിലുമുള്ള ചെണ്ടുമല്ലികള്‍ കൃഷി ചെയ്തിരിക്കുന്നത്. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ചെത്തുതൊഴിലാളി രവീന്ദ്രന്റെയും തയ്യല്‍ത്തൊഴിലാളി വത്സലയുടെയും മകനാണ് രാഹുല്‍. വീടിനടുത്തുള്ള ഒന്‍പതരയേക്കര്‍ പാട്ടത്തിനെടുത്ത് പച്ചക്കറികളടക്കമുള്ളവ കൃഷി ചെയ്യുന്ന ഈ യുവാവ് കോട്ടയം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയില്‍ വെബ് ഡെവലപ്പറാണ്.
No comments