അംഗൻവാടി കെട്ടിടം നിർമിക്കണം ; ബളാൽ അരീങ്കല്ല് ഡോ: അംബേദ്കർ കുടുംബ കൂട്ടം ജനറൽബോഡി യോഗം
ബളാൽ : ബളാൽപഞ്ചായത്തിലെ രണ്ടാം വാർഡ് അരീങ്കല്ല് കമ്മ്യൂണിറ്റി ഹാളിൽ 24 വർഷമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്കു എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന് അരീങ്കല്ല് ഭണ്ഡാരം ജംഗ്ഷനിൽ ചേർന്ന ഡോ: അംബേദ്കർ കുടുംബ കൂട്ടം ജനറൽബോഡി യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ കുടുംബകൂട്ടം പ്രിസിഡണ്ട് വേണു വീട്ടിയൊടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി പത്മാവതി ഉദ്ഘാടനം ചെയ്തു പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു . പി രാഘവൻ , കെ സുരേന്ദ്രൻ .തുടങ്ങിയവർ പ്രസംഗിച്ചു സെക്രട്ടറി സജിനി ജനാർദ്ദനൻ സ്വഗതവും ട്രഷർ സിന്ധു സുരേഷ് നന്ദിയും പറഞ്ഞു.
No comments