വേദനിക്കുന്നവർക്ക് ഒരു കൈതാങ്ങ് ബളാലിൽ ഗ്രാമശ്രീ ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ വന്നു
ബളാൽ : വേദനിക്കുന്നവർക്ക് ഒരു കൈതാങ്ങ് ആവുക എന്നലക്ഷ്യത്തോടെ സ്വാതന്ത്രദിനത്തിൽ ബളാലിൽ ഗ്രാമശ്രീ എന്നപേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ വന്നു..
യാതൊരു വിധ പ്രതിഫലവുമില്ലാതെ അർഹരായ രോഗികൾക്ക് ആവശ്യമായ ഒക്സിജൻ കോൺസൺട്രേറ്റർ. എയർ ബെഡ്. വീൽചെയർ. കട്ടിൽ. വോക്കർ. തുടങ്ങിയ ഉപകരണങ്ങൾ ട്രസ്റ്റ് ഉപയോഗത്തിനുനൽകും.
ബളാൽ ഗ്രാമശ്രീ സ്വയം സഹായ സംഘത്തിന്റെ ഭാഗമായ ചാരിറ്റബിൾ ട്രസ്സ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിലവിളക്ക് കോളുത്തി ഉത്ഘാടനം ചെയ്തു.
ഗ്രാമസ്വയം സഹായ സംഘം പ്രസിഡന്റ് സി. ഡി. സണ്ണി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം. അജിത. സന്ധ്യ ശിവൻ. ബളാൽ സെന്റ് ആന്റണീസ് വികാരി ഫാദർ ജെയിംസ് മുന്നാനപ്പള്ളിൽ. ജമാ അത്ത് സെക്രട്ടറി സി. എം. ബഷീർ. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ. പ്രസ്സ് ഫോറം സെക്രട്ടറി സുധീഷ് പുങ്ങംചാൽ. ബ്ലഡ് ഡോണേറ്റഡ് അസോസിയേഷൻ അംഗം ബഷീർ അരീക്കോട്. എന്നിവർ പ്രസംഗിച്ചു..
ചടങ്ങിൽ വെച്ച് നൂറ് കണക്കിനാളുകൾക്ക് രക്തദാനം നടത്തിയ ബഷീർ അരീക്കോട്. കാരുണ്യ പ്രവർത്തികൾക്കായി ഓട്ടോ റിഷ ഓടിക്കുന്ന ബളാലിലെ ഷെൽജോ എന്നിവരെ ആദരിച്ചു. ഗ്രാമശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാജൻ പൈങ്ങോട്ട് സ്വാഗതവും ട്രഷറർ സാജു വെട്ടു കല്ലും കുഴിയിൽ നന്ദിയും പറഞ്ഞു..
No comments