'കവിതാരാമം 2024' മാലോത്ത് കസബ സ്കൂളിൽ കവിതാരചനാ മത്സരം സംഘടിപ്പിച്ചു
മാലോം : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാലോത്ത് കസബ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും കൾച്ചറൽ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ കവിതാരാമം -2024 എന്ന പേരിൽ കവിതാരചനാ മത്സരം സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സനോജ് മാത്യു അധ്യക്ഷനായി. കെ.വി. കൃഷ്ണൻ, ദിനേശൻ കെ, ആശ, മിനി പോൾ, ഷിജി എം.ജി, മാർട്ടിൻ ജോർജ്, ഗീത സി എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക്
1501 രൂപയും മെമെൻ്റോയും രണ്ടാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് 1001രൂപയും മെമെൻ്റോയും ലഭിക്കും.
No comments