സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ സ്നേഹം വിളിച്ചോതി കോട്ടഞ്ചേരി നവജീവൻ പുരുഷ സ്വയം സഹായ സംഘം
മാലോം : സഹജീവിസ്നേഹത്തിന്റെ നേർ ചിത്രമായി സ്വാതന്ത്ര്യദിനത്തിലെ മധുരമുള്ള കാഴ്ച.ഈ കാഴ്ച..ജോയൻ ചികിത്സക്ക് വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നാട് ഒന്നിച്ചപ്പോൾ തങ്ങൾ സ്വരൂപ്പിച്ച നാണയ തുട്ടുകളുമായി കോട്ടഞ്ചേരിയിൽ നിന്നും വണ്ടി വിളിച്ച് മാലോത്ത് എത്തിയവർ. തങ്ങളുടെ സംഭാവന തുകയായ 5000 രൂപയുമായി എത്തിയത് കൊട്ടഞ്ചേരിയിലെ നവ ജീവൻ എസ് ടി പുരുഷ സ്വയം സഹായ സംഘo... നാട് ഒന്നിച്ച ബിരിയാണി ചലഞ്ചിൽ ഒപ്പം ചേരാനുള്ള തീരുമാനം ഉണ്ടായത് അംഗങ്ങൾ ഒരുമിച്ച്. ബിരിയാണി ചലഞ്ച് ജനറൽ കൺവീനർ ജോബി കാര്യവിലിന്റെ സാന്നിധ്യത്തിൽ ചെയർമാൻ ഗിരീഷ് വട്ടക്കാട്ട് തുക ഏറ്റുവാങ്ങി.
പ്രസിഡന്റ്: മനു കോട്ടയിൽ വാഴത്തട്ട്
സെക്രട്ടറി : അജീഷ് കെ കെ പാമത്തട്ട്
ഖജാൻജി : ബിനു കോട്ടയിൽ വാഴത്തട്ട്
അംഗങ്ങൾ ആയ അപ്പു, അനീഷ്, പ്രവീൺ, രാജീവ്, രാജേഷ്, ബൈജു
എന്നിവരും പങ്കെടുത്തു.മനുഷ്യ സ്നേഹതിന്റെ ഈ കാഴ്ചയിൽ ഓർമ്മ വന്നത് ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നതായി.. മനസ്സിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം. ".
No comments