വയനാടിന്റെ കണ്ണീരൊപ്പാൻ ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റിയുടെ ബിരിയാണി ചലഞ്ചും
പരപ്പ : വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസമേകാൻ ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപയുമായി ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റിയുടെ പ്രവർത്തനം പൂർത്തിയാക്കി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "റീ ബിൽഡ് വയനാട് "എന്ന സംരംഭത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരപ്പ മേഖല കമ്മിറ്റിയിലെ 11 യൂണിറ്റുകളും രംഗത്തിറങ്ങി ബിരിയാണി ചലഞ്ച് നടത്തിയത്. വിവിധ യൂണിറ്റുകൾ വീടുകൾ കയറിയിറങ്ങി ആക്രി സാധനങ്ങൾ ശേഖരിക്കുന്ന പ്രവർത്തനവും നടത്തിയിട്ടുണ്ട്. പരപ്പ സുഫൈരിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 11 യൂണിറ്റുകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾക്ക് സംഘാടകസമിതി ഒരുക്കിയ ബിരിയാണി യുടെ പാഴ്സൽ സി.പി.ഐ (എം)പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പരപ്പ മേഖല പരിധിയിലെ വിവിധ യൂണിറ്റുകൾ നൂറുകണക്കിന് ഓർഡറുകൾ സ്വീകരിച്ചുകൊണ്ടാണ് ബിരിയാണി ചലഞ്ച് വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങിയത്.
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഗിരീഷ് കാരാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.പി. തങ്കച്ചൻ,വിനോദ് പന്നിത്തടം, എ.ആർ. വിജയകുമാർ,അഗജ. എ ആർ, സി.വി.മന്മഥൻ,സി. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. അമൽ തങ്കച്ചൻ സ്വാഗതവും, അശ്വിൻരാജ് .പി നന്ദിയും പറഞ്ഞു.
യൂണിറ്റുകളിൽ നിന്നും ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക യൂണിറ്റ് ഭാരവാഹികൾ മേഖല ഭാരവാഹികളായ അമൽ തങ്കച്ചൻ ,അശ്വിൻരാജ് . പി , അഗജ.എ .ആർ എന്നിവരെ ഏൽപ്പിച്ചു.
മേഖലാ കമ്മിറ്റി സമാഹരിച്ച തുക ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഡിവൈഎഫ്ഐ ജില്ലാ ജോ: സെക്രട്ടറി എം.വി.രതീഷിന് മേഖലാ ഭാരവാഹികൾ കൈമാറും.
No comments