ജോലിക്ക് പോകുന്നതിനും ഫോൺ വിളിക്കുന്നതിലും ക്രൂര പീഡനമെന്ന് യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ് എടുത്തു
നീലേശ്വരം : ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിലും സ്വന്തം വീട്ടിൽ പോകുന്നതിലും ക്രൂരമായി പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലായിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ കരിന്തളം തോളേനിയിലെ അഞ്ജനഷാജുവിന്റെ(27) പരാതിയിൽ ഭർത്താവ് നീലേശ്വരം പാലായിലെ വസന്തയുടെ മകൻ സവിന്റെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 2019 ജൂലൈയിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. പിന്നീട് ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടയിലാണ് തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതെന്ന് അഞ്ജന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു
No comments