Breaking News

കാസർകോട് അലഞ്ഞു തിരിയുന്ന പശുക്കളുടെ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കും


കാസര്‍കോട് നഗരത്തിലും തളങ്കര- റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതിനാല്‍ അഴിച്ചുവിടുന്ന കന്നുകാലികളെ ഉടമസ്ഥര്‍ സുരക്ഷിതമായി കെട്ടി പരിപാലിക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി  അറിയിച്ചു. നഗരസഭാപരിധിയിൽ  അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്നതും ഉടമസ്ഥരില്‍ നിന്ന് പിഴ ഈടാക്കുന്നതുമാണ്. ഇത്തരം കന്നുകാലികളെ ലേലം ചെയ്ത് കയ്യൊഴിയുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

No comments