Breaking News

കുമ്പളപള്ളിയിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സംഘാടകസമിതി രൂപീകരണം നടന്നു


കുമ്പളപള്ളി; പാഞ്ചജന്യം ബാലഗോകുലം കുമ്പളപള്ളിയുടെയും, മയിൽപീലി ബാലഗോകുലം  പെരിയങ്ങാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ഇത് 36 മത്തെ വർഷമാണ് തുടർച്ചയായി ശോഭയാത്ര പരിപാടി ഇവിടെ നടക്കുന്നത്.51 അംഗ സംഘാടകസമിതിയുടെ മുഖ്യ രക്ഷാധികാരികളായി അഡ്വക്കേറ്റ് കെ കെ നാരായണൻ, കരിമ്പിൽ രാധാകൃഷ്ണൻ എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പ്രസാദ്, രഞ്ജിത്ത് , സ്വരാഗ്, അരുൺ, മിഥുൻ എന്നിവരെയും തിരഞ്ഞെടുത്തു. "പുണ്യമീ മണ്ണ് , പവിത്രമീ ജന്മം"എന്ന സന്ദേശം ഉൾക്കൊണ്ട് നടക്കുന്ന ഈ വർഷത്തെ ശ്രീകൃഷ്ണ ശോഭയാത്ര പരിപാടിയിലേക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ, മുഴുവൻ ഹൈന്ദവ വിശ്വാസികളും പരിപാടിയിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യരക്ഷാധികാരി അഡ്വക്കേറ്റ് കെ കെ നാരായണൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

No comments