പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ
പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിൽ (ഐടിഇപി) വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊളിറ്റിക്കൽ സയൻസ് (യുആർ), ഇംഗ്ലീഷ് (ഒബിസി), കൊമേഴ്സ് (ഇഡബ്ല്യുഎസ്), സുവോളജി (യുആർ), മലയാളം (യുആർ), ഹിന്ദി (ഒബിസി) എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എജ്യൂക്കേഷനിലോ യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താത്പര്യമുള്ളവർ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ ബയോഡാറ്റ ഉൾപ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. ഇന്റർവ്യൂ തീയതി പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.
ചർച്ച സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സർവകലാശാല ഇക്കണോമിക്‌സ് വിഭാഗം ഡെൽറ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചർച്ച നടത്തി. വകുപ്പ് മേധാവി പ്രൊഫ. ഡി. സാമി കണ്ണൻ ഉദ്ഘടനം ചെയ്തു. ഡോ. വി നാഗരാജ് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ബജറ്റിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചു. ഡോ. ടി.ജെ. ജോസഫ്, ഡോ. അൻവർ സാദത്, ഡോ. ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.
No comments