Breaking News

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.. കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി പുങ്ങംചാൽ യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി


വെള്ളരിക്കുണ്ട് : വനാട് ദുരന്തത്തെ ദേശീയ ദുരന്ത മായി പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് എക്‌സി കുട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

വയനാട് ദുരന്തംത്തിൽ പ്പെട്ടവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങളിൽ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കാളികളായി. സ്വരൂപ്പിച്ച തുക ജില്ലാ കമ്മറ്റിക്ക് കൈമാറും.

യോഗത്തിൽ പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അജിത് കുമാർ കെ. നിർമ്മല രഘു. വിജീത് കെ.മുരളി മോഹൻ. ബിജു പുന്നക്കുന്ന്. വേണു ഗോപാൽ പി. സാജൻ പുന്നക്കുന്ന്. വിനീത് പുങ്ങംചാൽ. ബീന സാജൻ. സുനിതപുങ്ങംചാൽ.എന്നിവർ പ്രസംഗിച്ചു.

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് യോഗം ആദരാജലികൾ അർപ്പിച്ചു..

No comments