നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വികസനം ; രാജ് മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് കത്ത് നൽകി
നീലേശ്വരം:ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര മന്ത്രി നിതിൻ ഗഡ് ഗരിക്ക് കത്ത് നൽകി. മാർക്കറ്റ് ജംഗ്ഷനിലും കുമ്പള ആരിക്കാടിയിലും നിർമ്മിക്കുന്ന അടി പാതയ്ക്ക് ഉയരവും വീതിയും വർദ്ധിപ്പിക്കണമെന്നാണ് എം പി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിനിധിൻ ഗഡ്ഗരിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി ആലോചിക്കാമെന്ന് മന്ത്രി എംപിയെ അറിയിച്ചു. നീലേശ്വരംമാർക്കറ്റ് ജംഗ്ഷനിൽ നിലവിൽ നാലു മീറ്റർ ഉയരത്തിലും നാലു മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമ്മിക്കുന്നത്. ഇത് 6 മീറ്റർ വീതിയിലും 6 മീറ്റർ ഉയരത്തിലുമാക്കി വികസിപ്പിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
No comments