ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട് : ഈമാസം 29ന് ഗൾഫിലേക്ക് പോകാനി രുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തളങ്കര ബിലാൽ നഗറിലെ മുഹമ്മദ് സാദിഖാണ് (29)മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരണം. രാവിലെ ഭക്ഷണം കഴിച്ചുകിടന്നതായിരുന്നു. വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. അടുത്തിടെയാണ് അ വധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഇബ്രാഹിന്റെ യും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: സക്കീർ, സമീർ.
No comments