Breaking News

ഭക്ഷണം വിളമ്പി കിട്ടിയ തുക പരപ്പയിലെ നിവേദ്യയുടെ ചികിത്സാ സഹായത്തിനായി നൽകി തോടംചാൽ സിറ്റിസൺ ക്ലബ്ബ് അംഗങ്ങൾ


പരപ്പ : ചികിത്സാ ആവശ്യത്തിനു വേണ്ട 5 ലക്ഷത്തോളം രൂപക്ക് സുമനസ്സുകളുടെ സഹായം തേടുന്ന പരപ്പ സ്കൂളിൽ 7-ാം ക്ലാസ്സിൽ പഠിക്കുന്ന ഓട്ടോ  ഡ്രൈവർ ദാസൻ്റെ മകൾ നിവേദ്യക്ക് തോടംചാൽ സിറ്റിസൺ ക്ലബ്ബ് അംഗങ്ങൾ ഭക്ഷണം വിളമ്പി കിട്ടിയ തുക ചികിത്സാ ഫണ്ടിലേക്ക്  കൈമാറി.

ക്ലബ് സെക്രട്ടറി അനൂപ് പി. ക്ലബ്ബ് പ്രസിഡൻറ് കൃഷ്ണൻ ഇ വി ക്ലബ്ബ് മെമ്പർമാർ അജീഷ്കുമാർ അജിത്ത്.  അനീഷ് എന്നിവർ ചേർന്നാണ് കൈമാറിയത്

No comments