അട്ടേങ്ങാനം വെള്ളമുണ്ട സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
അട്ടേങ്ങാനം: യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ ദാമോദരന്റെയും രാധയുടെയും മകൻ സനേഷ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഉറങ്ങാൻ കിടന്ന ഉടൻ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശ്വാസതടസമുണ്ടായി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഏഴാംമൈലിലെ ഫര്‍ണ്ണീച്ചര്‍ കടയിലെ ജീവനക്കാരനാണ്. 2008 മുതൽ വടംവലി ടീമുകളിൽ സജീവമായ സനേഷ് ടൗൺ ടീം ഒടയംചാൽ, ഇ എം എസ് അട്ടേങ്ങാനം, വിവേകാനന്ദ ക്ലായി, ചുള്ളിക്കര വടംവലി ടിം തുടങ്ങിയ ടീമുകളിൽ ജേഴ്സി അണിഞ്ഞിരുന്നു. ഭാര്യ: അജിത (പാടിയേര). സഹോദരി: സജിത.
No comments