Breaking News

വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ മേൽപറമ്പ പോലീസ് സാഹസീകമായി പിടികൂടി


കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധനയ്ക്കിറങ്ങിയ മേല്‍പ്പറമ്പ് പൊലീസ് മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കര്‍ണ്ണാടക ചിക്കമംഗ്ളുരു സ്വദേശി രവി എന്ന അബ്ദുള്‍ റഹ്മാനാണ് (28) 50 ഗ്രാം എംഡിഎംഎ-യുമായി കീഴൂര്‍ കൈനോത്ത് വെച്ച് എസ്ഐ വി.കെ അനീഷിന്റെയും സംഘത്തിന്റെയും പിടിയിലായത്. കൈ കാണിച്ചപ്പോള്‍ സ്‌ക്കൂട്ടര്‍ നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ രക്ഷിച്ച യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. കൈനോത്ത് കൊപ്പലിലെ ഒരു വീട്ടുപറമ്പിലെ പണിക്കാരനാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.

No comments