Breaking News

കാക്കടവ് പാലത്തിന് സമീപം താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ചേർന്ന് നാല് വർഷത്തോളമായി തുടരുന്ന സ്വാതന്ത്ര്യദിനാഘോഷം



പെരുമ്പട്ട :  കാക്കടവ് പാലത്തിന് സമീപം താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഒത്ത് ചേർന്ന് ഈ പ്രവശ്യവും പതിവ് പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാലു വർഷത്തോളമായി ഇത് തുടരുകയാണ്.ചീമേനി ജനത ഹോട്ടൽ ഉടമയായ എൻ.സിദ്ധീഖിന്റെയും ,സൈഫുന്നിസയുടെ യും മകൻ ,കൂളിയാട് ഹൈസ്‌കൂൾ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അഹ്‌മദ്‌ കബീറിന്റെ മനസ്സിൽ ഉദിച്ച നല്ല ആശയത്തിന് ,ബന്ധുക്കളും അയൽവാസികളും എല്ലാ പിന്തുണയും നൽകി.
എം.ടി.പി .മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പൊതുപരിപാടി എൻ.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു,മുഹമ്മദ് ഷാസി സമദ് അധ്യക്ഷത വഹിച്ചു,


അഹ്‌മദ്‌ കബീർ,ശാഹുൽ ഹമീദ്, ഇസ്മായിൽ, സമദ്,അസീസ്, മുഹമ്മദലി,ഷയാൻ,സാബിത്ത്, അമീൻ, ഹംദാൻ,സിയ,അഫ്ലഹ്,മുഹമ്മദ്‌, റിസ റാഫി,സയാൻ അലി ,തുടങ്ങിയവരും അയൽവാസികളും പങ്കെടുത്തു.
പായസ വിതരണവും ,കലാപരിപാടികളും ,സമ്മാന വിതരണവും ഉണ്ടായി.

No comments