മലയോരത്തിലെ ദുരന്ത സാധ്യതാ മേഖല സിആർപിഎഫ് സന്ദർശിച്ചു
ചെറുപുഴ: ദുരന്ത സാധ്യത മേഖലകളിൽ സിആർപിഎ ഫ് സംഘം സന്ദർശനം നടത്തി.വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം പ്രകൃതിദുരന്തം ഉ ണ്ടായ സാഹചര്യത്തിലാണ് പെരിങ്ങോം സിആർപിഎഫ് കേ ന്ദ്രത്തിൽ നിന്നുള്ള സംഘം രാജഗിരി -ജോസ് ഗിരി മേഖല കളിൽ സന്ദർശനം നടത്തിയത്. ഇത്തരം പ്രദേശങ്ങളിൽ എ ന്തെങ്കിലും തരത്തിലുള്ള പ്രകൃതിദുരന്തം ഉണ്ടായാൽ സി ആർപി എഫ് ഉൾപ്പെടെയുള്ള സംഘത്തിന് പ്രദേശത്ത് ഏളുപ്പത്തിൽ എത്തിച്ചേരാനും മറ്റ് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുമുള്ള മുന്നൊരുത്തിന്റെ ഭാഗമായാണ് സിആർ പി എഫ് സംഘം മലയോര മേഖല സന്ദർശിച്ചത്. സി ആർ പിഎഫ് ഡിജിപി എം.ജെ.വിജയുടെ നിർദ്ദേശപ്രകാരം ഡ പ്യൂട്ടി കമാൻഡർ എ.എസ്.മിനി മോൾ, കെ.പി.പ്രശാന്ത് എ ന്നിവരുടെ നേതൃത്വത്തിലുളള 10 അംഗ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
No comments