Breaking News

ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 2ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

 


ചിറ്റാരിക്കാൽ : ന്യൂസിലാൻഡിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഒരു ലക്ഷത്തി 90,000 രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.ചിറ്റാരിക്കാൽ പാലാവയൽ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പരാതിയിൽഅബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ ബ്ലീറ്റ്സ്, കോഴിക്കോട് മുക്കത്തെ അമീർ മുഹമ്മദ് ഷിബിലി,അബുദാബിയിലെ മൈഗ്രേഷൻ കമ്പനിയിലെ റിനു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തത്.

No comments