അഞ്ച് വർഷകക്കാലം സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. സൂര്യ രാഘവന് യാത്രയയപ്പ് സംഘടിപ്പിച്ചു
ചിറ്റാരിക്കാൽ : കൊല്ലാട ഇ എം എസ് പഠനകേന്ദ്രം ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ച് വർഷകക്കാലം ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫിസർ ഡോ. സൂര്യ രാഘവന് യാത്രയപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് ഉദഘാടനം ചെയ്തു. ഗ്രന്ഥശാല പരിധിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ.നവ്യ ബി നായർ, ഡോ. ടി വി വിഷ്ണു എന്നിവരെ അനുമോദിച്ചു. എൻ വി ശിവദാസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി വി സതീദേവി, ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹക സമിതി അംഗം പി കെ മോഹനൻ എന്നിവർ സംസാരിച്ചു. കെ വി രവി സ്വാഗതവും പി വി ദീപക് നന്ദിയും പറഞ്ഞു.
No comments