Breaking News

കാറിൽ നടത്തിയ പരിശോധന; കാസർകോഡ് സ്വദേശിയുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ


 കാസര്‍കോട് : എറണാകുളം കളമശ്ശേരിയില്‍ വെച്ചാണ് കാസര്‍കോട് സ്വദേശിയുടെ കാറില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് പുറമെ പണവും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസര്‍കോട് സ്വദേശി അഹമ്മദ് നിയാസിന്റെ കാറില്‍ നിന്നും സാധനങ്ങള്‍ പിടികൂടിയത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാന്‍സ്, 635 പാക്കറ്റ് കൂള്‍ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.


No comments