കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം
പെരിയ : കോവിഡ് കാലത്ത് നിർത്തലാക്കിയ, കാസറഗോഡ് നിന്നും പള്ളിക്കര വഴി പെരിയ ആയംപാറയിലേക്കും തിരിച്ചും നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പെരിയ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് കെ ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് എം മോഹനൻ കുണ്ടൂർ അധ്യക്ഷനായി. ശില്പ കാനത്തിങ്കാൽ രക്തസാക്ഷി പ്രമേയവും ദാമോദരൻ കരിഞ്ചാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹരി വില്ലാരംപതി പ്രവർത്തന റിപ്പോർട്ടും വി ഗോപാലൻ വരവ് ചെലവ് കണക്കും ആശ എസ് കെ പ്രമേയവും അവതരിപ്പിച്ചു. എൻ ബാലകൃഷ്ണൻ, സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ശ്രീധരൻ പെരിയാനം, യൂണിയൻ ഏരിയ പ്രസിഡണ്ട് രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ശ്യാം പ്രസാദ്, എന്നിവർ സംസാരിച്ചു. ഹരി വില്ലാരംപതി സ്വാഗതവും രത്നകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എം മോഹനൻ കുണ്ടൂർ ( പ്രസിഡണ്ട് ), ആശ എസ് കെ, ദാമോദരൻ കരിഞ്ചാൽ ( വൈസ് പ്രസിഡണ്ടുമാർ ), ഹരി വില്ലാരംപതി ( സെക്രട്ടറി ), അശോകൻ വണ്ണാത്തിച്ചാൽ, രത്നകുമാരി (ജോ. സെക്രട്ടറിമാർ ), വി ഗോപാലൻ ( ട്രഷറർ )
No comments