Breaking News

മൗക്കോട്ടെ ചുമട്ടുതൊഴിലാളിയായിരുന്ന കെ വി പ്രദീപന്റെ മക്കൾക്ക് സിപിഐ എം മൗക്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ കട്ടിള വെച്ചു


ഭീമനടി : മൗക്കോട്ടെ ചുമട്ടുതൊഴിലാളിയായിരുന്ന കെ വി പ്രദീപന്റെ മക്കൾക്ക് സിപിഐ എം മൗക്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ കട്ടിള വെച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ കെ പി നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, പി പി രവീന്ദ്രൻ, കെ എസ് ശ്രീനിവാസൻ, എം സി സലാംഹാജി, വാവല്ലൂർ മാത്യു, കെ വി ചന്ദ്രൻ  എന്നിവർ സംസാരിച്ചു. കൺവീനർ പി വി അനു സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് മൗക്കോട് ടൗണിൽ ഒപ്പം സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്ത് പ്രദീപനെ കൊലപ്പെടുത്തുന്നത്. പ്രായമായ അമ്മയും വിദ്യാർഥികളായ രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രദീപൻ. താമസിക്കാൻ വാസയോഗ്യമായ വീടില്ല. ഈ സാഹചര്യത്തിലാണ് സിപിഐ എം മൗക്കോട് ലോക്കൽ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ ഈ കുട്ടികൾക്ക് വീട് നിർമ്മിച്ച് നൽകാൻ മുന്നോട്ട് വന്നത്.

No comments