സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച കുടുക്ക വയനാടിൻ്റെ കണ്ണീരൊപ്പാൻ; മാതൃകയായി നാലാം ക്ലാസുകാരൻ വൈദേവ് ചന്ദ്രൻ
സൈക്കിൾ വാങ്ങാൻ പൈസ കൂട്ടിവെച്ച കുടുക്ക വയനാടിൻ്റെ കണ്ണീരൊപ്പാൻ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി നാലാം ക്ലാസുകാരൻ വൈദേവ് ചന്ദ്രൻ. കുടുക്ക പൊട്ടിച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 20645 രൂപ. കൈനീട്ടം കിട്ടിയതും രക്ഷിതാക്കൾ പലപ്പോഴായി പോക്കറ്റ് മണി കൊടുത്തതുമെല്ലാം ചേർത്ത് സൈക്കിൾ വാങ്ങാൻ ഇരിക്കുകയായിരുന്നു മകൻ എന്ന് ആർ.ടി. ഒ എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രകുമാർ പറഞ്ഞു.
മടിക്കൈ അമ്പലത്തുകാര സ്വദേശിയായ വൈദേവ് ചന്ദ്രൻ പിതാവ് ചന്ദ്രകുമാറിനും ജി.എസ്.ടി
ജീവനക്കാരിയായ അമ്മ കെ.വി സുഭാഷിണിയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ജില്ലാ കലക്ടറുടെ ചേംബറിൽ എത്തി കുടുക്ക കൈമാറുകയായിരുന്നു. ഹൊസ്ദുർഗ് യു.ബി.എം.സി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് വൈദേവ് ചന്ദ്രൻ.
No comments