Breaking News

കൂടുതൽ ക്വാറികൾ നിലവിലുള്ള വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ പുതിയ ക്വാറികൾക്ക്‌ അനുമതി നൽകരുത്.. താലൂക്ക് വികസനസമിതി യോഗം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരന്റെ ആദ്യക്ഷതയിൽ നടന്നു.വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തിൽ യോഗം അനുശോചനം രേഖപെടുത്തി.

മലയോര പ്രദേശങ്ങൾ ഉൾകൊള്ളുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിവിധ ക്വാറികളുടെ പ്രവർത്തനം ജലബോംബ് കളായി വയനാട് ദുരന്തത്തിന് സമ്മാനമായി ദുരന്തത്തിന് വഴിവെക്കുമെന്നും അതിനാൽ ഏറ്റവും കൂടുതൽ ക്വാറികൾ നിലവിൽ പ്രവർത്തിച്ചു വരുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ജനങ്ങൾ ഭീതിയിലാണെന്നും ആയതിനാൽ പുതിയ ക്വാറികൾക്ക് അനുമതി നല്കരുതെന്നും ആവശ്യപ്പെട്ട് യോഗം പ്രമേയം പാസ്സാക്കി.ഈ വിഷയം ജില്ലാ ഭരണകൂടത്തിനും മൈനിങ് ജിയോളജി വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചു. ചീമേനി ഓടക്കൊല്ലി റോഡിന്റെ ഡ്രൈനേജ് പണി വേഗത്തിൽ തീർപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചന്ദ്രശേഖരൻ എം എൽ എ, എം ലക്ഷ്മി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌, ശ്രീജ പി പ്രസിഡന്റ്‌ കോടോം, ടി കെ രവി പ്രസിഡന്റ്‌ കിനാനൂർ കരിന്തളം പി സി ഇസ്മായിൽ വൈസ് പ്രസിഡന്റ്‌ വെസ്റ്റ് എളേരി എന്നിവരും വിവിധ കക്ഷി രാഷ്ട്രീയ പ്രധിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.




No comments