Breaking News

പരപ്പ പന്നിയെറിഞ്ഞകൊല്ലിയിലെ തേറിന് ഇനി പെൻഷൻ ലഭിക്കും 90-ാം വയസിൽ ആദ്യ പെൻഷൻ തുക കൈപ്പറ്റി


പരപ്പ : ഇതുവരെ പെൻഷൻ ലഭിക്കാതിരുന്ന പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ 90 വയസുള്ള തേറിന് പെൻഷൻ കിട്ടി തുടങ്ങി. സോഷ്യൽ മീഡിയയിലൂടെയുള്ള ശക്തമായ സമ്മർദ്ദം കൊണ്ട് കിനാനൂർ കരിന്തളം പഞ്ചായത്ത്‌ അധികൃതർ വാർദ്ധക്യപെൻഷൻ അനുവദിക്കുകയും ആദ്യ പെൻഷൻ തുക കൈമാറുകയും ചെയ്തു.  രത്നാകരൻ പ്ലാത്തടം, പ്രമോട്ടർ മുനീഷ് തുമ്പ എന്നിവരുടെ ഇടപെടലാണ് തേറിന് പെൻഷൻ ലഭ്യമാക്കാൻ ഇടയായത്. വാർദ്ധക്യ കാല പെൻഷനെ കുറിച്ച് അറിവില്ലാതിരുന്ന തേറിന് കാര്യങ്ങൾ ബോധ്യപ്പെടുത്തി നിർദ്ദേശങ്ങൾ നൽകിയത് ഇവരാണ്

No comments