ചിറ്റാരിക്കാൽ :മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കുളിനീർ കണ്ടത്തിൽ ജോസഫിൻറെ മകൻ ജോയിസ് ജോസഫ് 48 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മാലോം കാറ്റാം കവലയിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
No comments