സൈക്കിള്‍ മോഷ്ടാക്കള്‍ ഹോസ്ദുര്‍ഗ് പോലീസ് കെണിയിലായി; മോഷണത്തിന് നേതൃത്വം 18 വയസിന് താഴെ പ്രായമുള്ള 5 കുട്ടികള്‍
കാഞ്ഞങ്ങാട് : മാസങ്ങൾക്കു മുൻപ് കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ പരിസരത്ത് നിന്നും വിദ്യാർഥിയുടെ ഒരു സൈക്കിൾ മോഷണം പോവുകയും പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.തുടർന്ന് പോലീസുകാർ ചേർന്നു പാവപ്പെട്ട വിദ്യാർത്ഥിക്ക് പുതിയ സൈക്കിൾ വാങ്ങി കൊടുത്തിരുന്നു. അന്നുമുതൽ സൈക്കിൾ മോഷ്ടാക്കൾക്കായി ഹോസ്ദുർഗ് പോലീസ് വലവിരിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് കാഞ്ഞങ്ങാട് ഗ്രാമത്തിൽ ആവിയിൽ എന്ന സ്ഥലത്ത് പല വീടുകളിൽ നിന്നും പകൽ സമയത്ത് സൈക്കിൾ മോഷണം പതിവായിരുന്നു. നാട്ടുകാർ ഹോസ്ദുർഗ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ അൻസാർ ന്റെ മേൽനോട്ടത്തിൽ സി സി ടി വി അന്വേഷണ വിദഗ്ദ്ധനായ സിവിൽ പോലീസ് ഓഫീസർ അജിത് കക്കറ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടിവി പ്രമോദ്, സൈബർ വിദഗ്ദനായ സിവിൽ പോലീസ് ഓഫീസർ അനീഷ് ചെറുവത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ആവിയിൽ ഭാഗത്തു അന്വേഷണം നടത്തുകയും 5 ഓളം വീടുകളിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചതിൽ സൈക്കിൾ മോഷ്ടാക്കളെ കണ്ടെത്തുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ 18 വയസ്സിനു താഴെ പ്രായമുള്ള 5 കുട്ടികളാണ് മോഷണത്തിന് നേതൃത്വം നൽകിയത് എന്ന് കണ്ടെത്തി. വീടുകളിൽ നിന്നും മോഷ്ടിച്ച സൈക്കിൾ ആവിയിൽ ഭാഗത്തു തന്നെയുള്ള ഗുജിരി കടയിൽ 200 രൂപയ്ക്കു വിറ്റതായും മനസിലായി. തുടർന്ന് ഗുജിരീയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട എട്ട് സൈക്കിളുകൾ കണ്ടെത്തുകയും ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. കുട്ടികൾ ആയതിനാൽ സൈക്കിൾ നഷ്ടപ്പെട്ടവർ കേസുമായി മുന്നോട്ട് പോവാൻ തയ്യാറായില്ല. തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സംഭവത്തിന്റെ ഗൗരവം പറഞ്ഞു ബോധിപ്പിച്ചു.
No comments