Breaking News

സൈക്കിളിൽ എം ഡി എം എ കടത്തുകയായിരുന്ന യുവാവിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു


ബേക്കൽ: 3.590 ഗ്രാം എം ഡി എംഎയുമായി യുവാവിനെ ബേക്കൽ എസ്ഐ ബാവ അക്കരക്കാരാനും സംഘവും പിടികൂടി. കുമ്പള ഷിറിയ ജുമാമസ്ജിദ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ബി എ സൽമാൻ (23)നാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭണ്ഡാരവീടിന് സമീപം വെച്ച് പിടിയിലായത്.

ഇന്ന് പുലർച്ചെ 2.30 ന് പട്രോളിങ്ങിനിടയിലാണ് പിടിയിലായത്. സൈക്കിളിൽ വരികയായിരുന്ന സൽമാൻ പോലീസ് സംഘത്തെ കണ്ടപ്പോൾ സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു .ഇയാളെ പോലീസ് ബാലമായി പിടികൂടി. പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ കവറിൽ സൂക്ഷിച്ച 3.590ഗ്രാം എം ഡി എം എ കണ്ടെത്തി. പാലക്കുന്ന് സ്വദേശിയായ മുഹമ്മദ് ഷാഹിദിനു വേണ്ടിയാണ് എംഡിഎം എ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞത്. പ്രതിയെ ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധന സംഘത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, റെജിൻ, ഡ്രൈവർ സരീഷ് എന്നിവരും ഉണ്ടായിരുന്നു.

No comments