രുചി വൈവിധ്യങ്ങളുടെ മായ ലോകം തീർത്ത് കുമ്പളപ്പള്ളി യുപി സ്ക്കൂളിൽ പലഹാര മേള
കരിന്തളം:രുചി വൈവിധ്യങ്ങളുടെ മായലോകം തീർത്ത് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ പലഹാരപ്പൊതി എന്ന യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സ്ക്കൂളിൽ പലഹാര മേള സംഘടിപ്പിച്ചത്. ആവിയിൽ വെന്തതും എണ്ണയിൽ വറുത്തെടുത്തതുമായ സ്വാദേറും വിഭവങ്ങൾ, കുഞ്ഞുമക്കളുടെ അമ്മമാരുടെ കൈകളിലൂടെ കൊതിയൂറും രുചിയോടെ ഇലയട, വട്ടെപ്പം, കിണ്ണത്തപ്പം, ഉണ്ണിയപ്പം, കൊഴുക്കട്ട, പഴം പൊരി, അരിമുറുക്ക്, അച്ചപ്പം, ചിപ്സ്, ഇങ്ങനെ അമ്പതോളം വിഭവങ്ങളാണ് അമ്മമാർ കുഞ്ഞുമക്കൾക്കായി തയ്യാറാക്കി കൊടുത്തു വിട്ട പലഹാരങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. വിവിധ പലഹാരങ്ങളുടെ രുചിയും ഗുണവും, കൂട്ടും, കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മൂന്നാം ക്ലാസിലെ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്കൂളിലെ മെസ് ഹോളിലാണ് പലഹാരമേള സംഘടിപ്പിച്ചത്. പരിപാടി വിദ്യാർത്ഥികൾക്ക് നവ്യനുഭവം പകരുന്നതായിരുന്നു. രുചി വൈവിധ്യങ്ങളുടെ പുത്തനറിവ് നേടാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിച്ചു. സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി ഉദ്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റൻ്റ് ഇന്ദുലേഖ പി വി, കാവ്യ അജയ് എന്നിവർ നേതൃത്വം നൽകി.
No comments