ബിരിക്കുളം വരഞ്ഞൂർ പ്രദേശത്ത് പച്ചക്കറി കൃഷികൾ നശിപ്പിച്ച് പന്നിക്കൂട്ടം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയെന്ന് കർഷകർ
പരപ്പ: ബിരിക്കുളം വരഞ്ഞൂർ കാളിയാനം -തുടങ്ങിയ പ്രദ്ദേശങ്ങളിൽ മഴക്കാല പച്ചക്കറി കൃഷിക്കും, കപ്പ കൃഷിക്കും, കിഴങ്ങ്,ചേമ്പ് തുടങ്ങിയ കൃഷി ചെയ്ത് ജീവിക്കുന്ന കർഷകന് ഭീഷണിയായ് പന്നി ശല്യവും മയിൽ ശല്യവും. ബിരിക്കുളം വരഞ്ഞൂർ പച്ചക്കറി ക്ലസ്റ്റർ പരിധിയിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പന്നിശല്യം ഈ പ്രശ്നം നിരവധി തവണ അധിക്യതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാട്ടുപന്നിയെ പിടിക്കൂടാൻ അധിക്യതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്ന് കർഷകർ പറയുന്നു. അടിയന്തിരമായ് കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നും, വ്യാപക നാശനഷ്ടത്തിന് അടിയന്തിര നഷ്ടപരിഹാരം നല്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ബിരിക്കുളം വരഞ്ഞൂർ പച്ചക്കറി ക്ലസ്റ്റർ ആവശ്യപ്പെട്ടു. ക്ലസ്റ്റർ പ്രസിഡൻ്റ് ബാലഗോപാലൻ കാളിയാനം, സെക്രട്ടറി സത്യൻ കാനത്തിൽ, ട്രഷറർ സികെ ബാലചന്ദ്രൻ ചെന്നക്കോട്, സുഗതൻ വരഞ്ഞൂർ, ഷാനു വരഞ്ഞൂർ, മനോഹരൻ വരഞ്ഞൂർ, ബാബു ടി വി, തുടങ്ങിയവർ സംസാരിച്ചു.
No comments