Breaking News

ഡിവൈഎഫ്‌ഐ റീ ബിൽഡ് വയനാട്; നീലേശ്വരം ബ്ലോക്ക് കമ്മിറ്റി 3000300 രൂപ കൈമാറി


വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വീടൊരിക്കാന്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച റീ ബില്‍ഡ് വയനാട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് കമ്മിറ്റി 3000300 രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജര്‍ തുക ഏറ്റുവാങ്ങി. പഴയ പത്രങ്ങളും ആക്രി സാധനങ്ങളും പെറുക്കി തൂക്കി വിറ്റും, മുണ്ട് വില്പന, ബള്‍ബ് വില്പന, അച്ചാര്‍ വില്പന, മീന്‍ വില്പന, ബിരിയാണി ഫെസ്റ്റുകള്‍, പായസം ഫെസ്റ്റ്, വിവിധ ചലഞ്ചുകള്‍, കുട്ടികള്‍ കൈമാറിയ സംബാധ്യ കുടുക്ക, ആഘോഷങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച തുക, പെന്‍ഷന്‍ തുക, വളര്‍ത്തു മൃഗങ്ങളെ സംഭാവന ചെയ്തവര്‍,വേതനം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികള്‍ ഏറ്റെടുത്തു കൊണ്ടാണ് തുക ശേഖരിച്ചത്. നീലേശ്വരം ഇഎംഎസ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എം.വി ദീപേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ എം വിനോദ്, കെ.സനുമോഹന്‍, അമൃത സുരേഷ്, പി അഖിലേഷ്,സിനീഷ് കുമാര്‍, എ അഭിജിത്ത്, വി മുകേഷ്, പി സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി രതീഷ് സ്വാഗതം പറഞ്ഞു.


No comments