കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവൻഷൻ സംസ്ഥാന സമിതി അംഗം പി കെ മാധവൻനായർ ഉദ്ഘാടനം ചെയ്തു
ഭീമനടി : ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം പി കെ മാധവൻനായർ ഉദ്ഘാടനം ചെയ്തു. രാധാമണി തേനംമാക്കൽ അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി വി ശ്രീധരൻ, വി കൃഷ്ണൻ, കെ വി മാത്യു, പി എ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സി വി രാജൻ സ്വാഗതവും ടി വി തങ്കമണി നന്ദിയും പറഞ്ഞു.
No comments