സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി വിദ്യാർത്ഥിനി മാതൃകയായി
പെരുമ്പട്ട : എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ, പെരുമ്പട്ട സി.എച്.മുഹമ്മദ് കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ഫാത്തിമ എ.ജി. തനിക്ക് ലഭിച്ച തായലാർ അബ്ദുള്ളയുടെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് തുക മുഴുവനായും ,മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായി.
വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും പി.ടി.എ , സ്‌കൂൾ വികസന കമ്മിറ്റി ഭാരവാഹികളുടെയും , അധ്യാപകരുടെയും രക്ഷിതാക്കളുടേയും ,വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ തുക ,കാസറഗോഡ് ജില്ലാപഞ്ചായത്ത് അംഗം ജോമോൻ ജോസിനെ ഏൽപ്പിച്ചു.
No comments