മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും വീണ് മത്സ്യതൊഴിലാളി മരിച്ചു
മത്സ്യബന്ധനത്തിനിടെ തോണിമറിഞ്ഞ് വലിയപറമ്പില്‍ മത്സ്യതൊഴിലാളി മരണപ്പെട്ടു. വലിയപറമ്പ ഒരിയര സ്വദേശി എം.ഗണേശനാണ് (45) മരണപ്പെട്ടത്. വലിയപറമ്പ് മാവിലകടപ്പുറം പുളിമുട്ട് പരിസരത്ത് വല ഇറക്കുന്നതിനിടെ പുലര്‍ച്ചെയാണ് അപകടം. ശക്തമായ തിരമാലയില്‍പെട്ട് തോണിയില്‍ നിന്നും ഗണേശന്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പെട്ട മറ്റൊരു മത്സ്യത്തൊഴിലാളി എം.വി സുരേന്ദ്രനെ പരിക്കുകളോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്.
No comments