ചായ്യോത്ത് സ്കൂളിൽ കെ.എസ്.യു വിജയം: ചോയ്യംകോട് ആഹ്ളാദ പ്രകടനവും സ്വീകരണവും സംഘടിപ്പിച്ചു
ചായ്യോം: ചായ്യോത്ത് സ്കൂളിൽ കെ.എസ്.യു വിജയം നേടാൻ നേതൃത്വം നല്കിയവർക്ക് ചോയ്യംകോട് വെച്ച് സ്വീകരണം നല്കി. കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് പരിസരത്തു നിന്നും
ചോയങ്കോട് ടൗണിലേക്ക് വിദ്യാർഥികളുടെ വർണ്ണാഭമായ ആഹ്ലാദ പ്രകടനത്തോടെയാണ് അനുമോദനയോഗം ആരംഭിച്ചത്. തുടർന്ന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഭവനിൽ കഴിഞ്ഞ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ച വിജയികളെ അനുമോദിച്ചു. ചായ്യോത്ത് സ്കൂൾ കോമ്പൗണ്ടിന് അകത്ത് കയറി കെഎസ്‌യു വിദ്യാർത്ഥികളെ മർദ്ദിച്ച പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോമ്പൗണ്ടിനകത്ത് കയറി മർദ്ദിച്ചവർക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ പോലീസിൻ്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ കെഎസ്‌യു കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി മുന്നോട്ടു വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്‌യു കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ജെർമിയ ബെൻ ഡാനിയൽ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് മാരായ അശ്വിൻ കമ്പല്ലൂർ ,വിഷ്ണു കാട്ടുമാടം ജില്ലാ ജനറൽ സെക്രട്ടറിമാരായ ആശിഷ് അടുക്കം, ലിയോൺസ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം നന്ദന ടി കെ , ഡി.സി.സി മെമ്പർ സി വിഭാവനൻ, INTUC നേതാവ് സി ഒ സജി, മണ്ഡലം വൈസ്പ്രസിഡൻ്റ് അജയൻ വേളൂർ , യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിഷ്ണു പ്രകാശ്, മേരി മാത്യു, മുരളിചെറുവ, തുടങ്ങിയവർ സംസാരിച്ചു.
ആഹ്ളാദപ്രകടനത്തിന് കെ പി ചിത്രലേഖ, ശ്രീജിത്ത് ചോയ്യംകോട്, നൗഷാദ് കാളിയാനം, അശോകൻ ആറളം, ജയകുമാർ ചാമകുഴി, ജനാർദ്ദനൻ കക്കോൾ, ബാലഗോപാലൻ കാളിയാനം, രാകേഷ് കുവാറ്റി, റെജി തോമസ്, വിജിമോൻ കിഴക്കുംകര , വിജയൻ കക്കാണത്ത്, ഷെരീഫ് കാരാട്ട്, മഹേന്ദ്രൻ കുവാറ്റി, രാജീവൻ കുവാറ്റി തുടങ്ങിയവർ നേതൃത്വം നല്കി
No comments