'ഗ്രന്ഥപ്പുര' ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷൻ തിരു വ നന്തപുരത്തും സന്നദ്ധ പ്രവർത്തകരിൽ ഒടയഞ്ചാൽ സ്വദേശിയും
തിരുവനന്തപുരം : കേരള രേഖകളും കോപ്പിറൈറ്റ് സൗജന്യമായ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന സന്നദ്ധസംഘടനയാണ് ഗ്രന്ഥപ്പുര - ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷൻ. ഗ്രന്ഥപ്പുരയുടെ മറ്റൊരു കേന്ദ്രം തിരുവനനന്തപുരത്ത് പ്രവർത്തനം തുടങ്ങി. പാലക്കാട് ജില്ലയിലെ മണ്ണാർകാട് രജിസ്റ്റർ ചെയ്തിരിക്കുന്ന ഗ്രന്ഥപ്പുര സന്നദ്ധസംഘടനയുടെ മറ്റൊരു കേന്ദ്രം ബാംഗ്ലൂരിൽ ക്രൈസ്റ്റ് കോളേജുമായി ബന്ധപ്പെട്ട ധർമ്മാരാം ലൈബ്രറിയിലും നിലവൽ പ്രവർത്തിക്കുന്നുണ്ട്.
പി. ഗോവിന്ദപ്പിള്ളയുടെ സ്മാരകമായി തിരുവനന്തപുരം സുഭാഷ് നഗറിലെ അദ്ദേഹത്തിൻ്റെ സ്വവസതിയിൽ പ്രവർത്തിക്കുന്ന പി. ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഇതിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 25 ആം തീയതി വൈകുന്നേരം മൂന്നരയോടെ മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിച്ചു.
ഗ്രന്ഥപ്പുരയിൽ ഇതിനകം 4 ലക്ഷത്തോളം പേജുകളിലായി 3900 ത്തിൽ അധികം പുസ്തകങ്ങളും മറ്റു രേഖകളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂർ കേന്ദ്രമായി, ഐടി പ്രൊഫഷണലായ പാലക്കാടു സ്വദേശി ഷിജു അലക്സാണ് ഗ്രന്ഥപ്പുര എന്ന സന്നദ്ധസംഘടനയുടെ അമരക്കകരനായി പ്രവർത്തിക്കുന്നത്.
ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷൻ ഭാരവാഹികളായ ഷിജു അലക്സ്, ജിസോ ജോസ്, രാജേഷ് ഒടയഞ്ചാൽ, സിബു സിജെ, ജുനൈദ് സാംസ്കാരിക രംഗത്തു നിന്നും വിമർശകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ. പി. കെ. രാജശേഖരൻ, കേരള സർവ്വകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം ഡയറക്ടറായ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ, സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി പൃവർത്തിക്കുന്ന കവി മുരുകൻ കാട്ടാക്കട, കൈറ്റ് സി. ഇ. ഒ. അൻവർ സാദത്ത്, പ്ലാനിങ്ങ് ബോർഡ് അംഗം രഘുരാമൻ, പി. എസ്. സി. ചെയർമാൻ എം ആർ ബൈജു, മലയംകീഴ് ഗോപാലകൃഷ്ണൻ, പി. ഗോവിന്ദപ്പിള്ളയുടെ മക്കളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവതി ദേവി, മരുമകനായ മന്ത്രി വി. ശിവൻകുട്ടി തുടങ്ങി ഒട്ടേറെ പേർ ഉദ്ഘാടനത്തിൽ പങ്കുചേർന്നിരുന്നു. ഉദ്ഘാടനത്തെ തുടർന്ന് ഡോ. പി. കെ. രാജശേഖരൻ്റെ നേതൃത്വത്തിൽ മലയാളത്തിലേയും അനുബന്ധ ഭാഷകളിലേയും പഴയരേഖകളും അമൂല്യപുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതുശേഖരത്തിലേക്ക് എത്തിക്കേണ്ടുന്നതിനെ സംബന്ധിച്ചു ചർച്ച നടന്നിരുന്നു.
പാഠപുസ്തകങ്ങൾ, സ്കൂൾ, കോളേജ് മാഗസിനുകൾ, സുവനീറുകൾ അടക്കം ഒട്ടേറെ വിലപിടിപ്പുള്ള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലേക്ക് ഗ്രന്ഥശാലസംഗം തയ്യാറായി ക്ഴിഞ്ഞിട്ടുണ്ട്.
No comments