Breaking News

റാസൽഖൈമയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു


റാസൽഖൈമയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് മരിച്ചത്. 27 വയസായിരുന്നു.ഇന്നലെ
റാസൽഖൈമ സ്‌റ്റീവൻ റോക്കിലാണ് അപകടം ഉണ്ടായത്.

ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയാരുന്നു. അതുലാണ് ട്രക്ക് ഓടിച്ചിരുന്നത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന അതുൽ അവിവാഹിതനാണ്. അതുൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്.

No comments