Breaking News

കണ്ണൂരിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ടു പേർ നീന്തി രക്ഷപ്പെട്ടു


കണ്ണൂര്‍: കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കണ്ണൂര്‍ എട്ടിക്കുളത്താണ് കടലില്‍ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. 

No comments