കരിവെള്ളൂർ ബസാറിലെ പണി പൂർത്തിയാകാത്ത പാലത്തിലൂടെ കടന്നു പോകാൻ ശ്രമിച്ച വാഹനം അപകടത്തിൽപ്പെട്ടു
കരിവെള്ളൂർ ബസാറിലെ അണ്ടർ പാസ്സേജിന്റെ മുകളിലൂടെ പൂർത്തിയാകാത്ത പാലം കടന്നു പോകാൻ ശ്രമിച്ച വാഹനം അപകടത്തിൽപ്പെട്ടു.ഹരിയാനയിൽ നിന്ന്പുതിയ കാറുകളും ആയി വരികയായിരുന്ന ടാറ്റാ കമ്പനി ലിമിറ്റഡിന്റെ ലോജിസ്റ്റിക്സ് ഉടമസ്ഥതയിലുള്ള വാഹനമാണ് ഇന്നലെ അർദ്ധരാത്രി കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ സമാന്തര റോഡിൽ നിന്ന് വിട്ടു പൂർത്തിയാകാത്ത റോഡിലൂടെ കടന്നുവരുകയും വലിയ ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തത്. സമാന്തര റോഡിൽ നിന്ന് പൂർത്തിയാകാത്ത റോഡിലേക്ക് കടന്ന് 500 മീറ്റർ സഞ്ചരിച്ചാണ് ഈ ലോറി പാലത്തിൻറെ മുകളിൽ എത്തിയത്. മുന്നിൽ റോഡ് ഇല്ല തിരിച്ചറിഞ്ഞ ഡ്രൈവർ വാഹനം നിയന്ത്രിച്ചു നിർത്തുകയും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ആണ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല
No comments