Breaking News

കാസർകോട് ജില്ല ടിടിഐ കലോത്സവം 16, 21 തിയതികളിൽ ചിറ്റാരിക്കാൽ കണ്ണിവയൽ ഗവ. ടിടിഐയിൽ നടക്കും


ചിറ്റാരിക്കാൽ : കാസർകോട് ജില്ല ടിടിഐ കലോത്സവം 16, 21 ദിവസങ്ങളിൽ കണ്ണിവയൽ ഗവ. ടിടിഐയിൽ നടക്കും. 16ന് സ്റ്റേജിതര മത്സരങ്ങളും, 21ന് സ്റ്റേജിനങ്ങളും നടക്കും. 12 ഇനങ്ങളിലാണ് മത്സരം നടക്കുക. കാസർകോട് ഡയറ്റ് ടിടിഐ, നായൻമാർമൂല ടിടിഐ, എസ് എൻ ടിടിഐ പടന്നക്കാട്, കണ്ണിവയൽ ഗവ. ടിടിഐ എന്നിവിടങ്ങളിലെ വിവിധ മത്സരങ്ങളിൽ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിജയികളാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. എസ് എൻ സരിത, കെ ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാം ഭട്ട്, കണ്ണിവയൽ ടിടിഐ പ്രിൻസിപ്പൽ ജസീന്ത ജോൺ, കെ എം സോജിൻ ജോർജ്ജ്, ഡോ.പി രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി (ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ (കൺവീനർ)

No comments